Wednesday, September 4, 2013

നീയില്ലാത്തത്‌

നിന്നെക്കാണാൻ കൗതുകപൂർവ്വം നോക്കിയ 
കണ്ണുകളെന്നിലില്ല 

നിന്നെത്തിരഞ്ഞ് ഞാനണഞ്ഞ 
ലോകങ്ങളേതുമില്ല 

ഒരു പ്രതീക്ഷയായ് ഭാവനകളിലോ 
വിശ്വാസമായെന്റെയാഗ്രഹങ്ങളിലോ 
നിന്റെ ചിത്രം 
വിദൂരമാമൊരു നിഴൽരൂപം 
നിന്റെ അസ്തിത്വം 
എന്നെത്തേടിയെത്തിയതില്ല 

എന്റെയബോധങ്ങളിലിന്നും നിനക്കിടമില്ലാത്തതിന് 
എനിയ്ക്കൊരുത്തരം വേണം 

ഒരു അഭാവമായ്,ഒരു ശൂന്യസ്ഥലിയായ് പ്പോലും 
ആഴങ്ങളിലെവിടെയും നമ്മൾ കണ്ടുമുട്ടിയില്ലാത്ത -
തെന്തു കൊണ്ടായിരിക്കാം ?!

പ്രണയത്തെക്കുറിച്ചെഴുതാനെനിയ്ക്കറിയാത്ത -
തെന്തു കൊണ്ടായിരിക്കും !!!

1 comment:

  1. പ്രണയത്തെക്കുറിച്ചെഴുതാനെനിയ്ക്കറിയാത്ത -
    തെന്തു കൊണ്ടായിരിക്കും !!!
    നന്നായിരിക്കുന്നു.
    എനിക്ക് തോന്നുന്നു:
    ''വിദൂരമാമൊരു നിഴൽരൂപം'' എന്നത് ഗദ്യകവിതയിലെ മറ്റു വരികളുമായി യോജിക്കുന്നില്ല. അഥവാ, ''വിദൂരമാമൊരു നിഴൽരൂപം'' മുതലായ പ്രയോഗം പദ്യത്തിനാണ് യോജിപ്പ്. ഗദ്യകവിതയിൽ ഇങ്ങിനെ ''കലര്പ്പു'' വരാതെ നോക്കിയാൽ, പാരായണം സുഖം, സുഖകരം. ഒട്ടു മിക്കവരും രചനയിൽ അധികം ശ്രദ്ധിക്കാത്തൊരു കാര്യമാണിത്.
    ആശംസകൾ.

    ReplyDelete