Monday, July 16, 2012

A Page From My Personal Diary Dated 19.11.2009

        മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു ,, "എനിക്കെന്തോ ഭയങ്കര സങ്കടം ,  കാരണമറിയില്ല " എന്ന്   ഒരു  friend നു message ചെയ്ത് വീണ്ടും കാരണം ചികഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു . Homeopathy യ്ക്കു പഠിക്കുകയാണവള്‍ . മറുപടി ഉടനായിരുന്നു ,," വെറുതെ സങ്കടപ്പെടാ  ? 24 വയസ്സുള്ള മകന് brain tumour വന്നിട്ട്, അരയ്ക്കു കീഴ്പ്പോട്ട് തളര്‍ന്ന് കിടപ്പിലായ ഒരു അമ്മയുണ്ട്‌ ഞങ്ങളുടെ hospital ല്‍ .. അവരിതു വരെ ചിരിച്ചല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എന്നിട്ട് ..നീ വെറുതെ സങ്കടപ്പെടാ  ?"


         ഒന്നും പറയാനുണ്ടായിരുന്നില്ല .


        അങ്ങനെ ഉറങ്ങിപ്പോകുമ്പോള്‍  അവസാനം ചിന്തിച്ചത്‌ ജീവിതത്തിലെ  അനുഗ്രഹങ്ങളെ acknowledge ചെയ്യുന്നവരെ എനിക്കെന്തു ബഹുമാനമാണ് എന്നായിരുന്നു . അത് ഞാനാണെങ്കില്‍ പോലും .


        പിറ്റേ ദിവസം magazine articles ഉമായി ശശി സാറിന്റെ ക്യാബിനില്‍ ചെന്നു കയറി. എത്ര വ്യത്യസ്തമായ ദേശങ്ങളിലോ സാഹചര്യങ്ങളിലോ എത്തിപ്പെട്ടാലും ചില തരംഗങ്ങള്‍ നമുക്കായി ചില ലോകങ്ങള്‍ പടുതുയര്‍ത്തിത്തരും എന്നു തോന്നുന്നു , നമ്മിലെ നമ്മള്‍ സുരക്ഷിതമായി നില്‍ക്കുന്ന ചില അമാനുഷിക വിഹായസ്സുകള്‍ . അതായിരിക്കാം ലോകത്തു പിറന്നു വീഴുന്ന ഓരോ വ്യക്തിയേയും അവരായി നിലനിര്‍ത്തുന്നത്.  പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത  സ്ഥലവും ഇനിയും ഇഷ്ടാപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു course ഉം ആയിട്ടു പോലും  അവിടെയും ഒരു ലോകം എനിക്കുണ്ടായതിന്റെ കാരണവും അതായിരിക്കാം.


        സര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . 'സൃഷ്ടികള്‍ ' ഉടെ എണ്ണം, പേജ് , പിന്നെ മാഗസിന്‍ എന്ന ഈ ചെറിയ കാര്യത്തിലുമുള്ള പൊളിടിക്സ് .. poitics ഏ ,എനിക്കു ചിരി വന്നു .
സര്‍ തുടര്‍ന്നു , " എനിക്ക് പരിചയമുള്ള ഒരു double MA ക്കാരിയുണ്ട് കോട്ടയത്ത് , ഒരു എലിസബത്ത്‌ കോശി . ഇതൊക്കെ ഞാനൊന്ന് അവരെ കാണിച്ചു നോക്കട്ടെ . " ഒന്ന് നിര്‍ത്തി കുറച്ചു നേരം  ആലോചിച്ചിരുന്ന്‍ സര്‍ പറഞ്ഞു , "കേട്ടോ, ലിഷാന പരിചയപ്പെടേണ്ട ഒരു കഥാപാത്രമാണ് അവര്‍ . 4ആം വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്നു പോയവര്‍ . അച്ചന്‍ മരിച്ചു , ഒരു ആക്സിടെന്റില്‍ അമ്മയും . ഉണ്ടായിരുന്ന ഒരു ആങ്ങളയെ ഖത്തറില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇപ്പോള്‍ വേലക്കാരി മാത്രമുള്ള  ഒരു വലിയ വീട്ടില്‍ തനിച്ചു താമസിക്കുന്നു , സൂര്യ ടിവിയ്ക്കൊക്കെ ചില translation പരിപാടികളും ഒക്കെയായി.....


           ഞാനിടയ്ക്ക് അവരെ കാണാന്‍ പോകാറുണ്ട് ,കുറേ നേരം സംസാരിച്ചിരിക്കും . ഇത്ര tragedies ഉണ്ടായ ആളാണെന്നു പറയില്ല ,. എന്തു സന്തോഷമാണെന്നോ ലിഷാനാ അവരുടെ മുഖത്ത് ?!! "


           ബുധനാഴ്ചയായിട്ടും ഉച്ചയ്ക്ക് conservative dentistry ലെക്ചര്‍ ഉണ്ടായിരുന്നു . Joecee സര്‍ വന്നു. Discussion on Amalgam. ഒരു ക്ലാസ്സിലും ശ്രദ്ധിക്കാനുള്ള  കഴിവെനിക്കില്ല എന്ന എന്റെ പരാതിയ്ക്ക് principal സര്‍ തന്ന ആത്മവിശ്വാസത്തില്‍ ഇപ്പോള്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്  ക്ലാസുകളില്‍ . അതെ , ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . എങ്കിലും ഉള്ളില്‍ എന്തൊക്കെയോ .. ഇടയ്ക്ക് ഞാനറിയാതെ ചിരിയ്ക്കുന്നു പോലുമുണ്ടായിരുന്നു .


            ശരിയ്ക്കും സന്തോഷമെന്നാല്‍ അപ്പോള്‍ എന്താണ് .? സ്വന്തം മുന്നില്‍ സ്വയം ആവിഷ്ക്കരിക്കപ്പെടുന്നതല്ലാതെ മറ്റെന്തായിരിക്കും അത് ? അത് കൊണ്ടല്ലേ ദുരന്തങ്ങള്‍ക്കിടയിലും ഹെലന്‍ കെല്ലറും , ആന്‍ ഫ്രാങ്കും ..പിന്നെ ഈ എലിസബത്ത് കോശിയുമെല്ലാം സന്തുഷ്ടരായിരുന്നത് ?


           അപ്പോഴും ഒരു സംശയം ബാക്കിയാണ് . ആ അമ്മ ...!! 


           മനസ്സു വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കുന്നതു കേട്ടു 'അനുഗ്രഹങ്ങളെ acknowledge ചെയ്യുന്നവരെ എനിക്കെന്തൊരു കാര്യമാണ് '.


           ദൈവം ഒരല്‍പ്പമെങ്കിലും ആശ്വസിക്കട്ടെ .


          "That's all about Amalgam. Now answer your attendance."


        

15 comments:

 1. ഗ്രേറ്റ്....നല്ല പോസിറ്റിവ് എനര്‍ജി തരുന്ന വാക്കുകള്‍.

  ReplyDelete
  Replies
  1. really good to hear that sir,, thank you so much

   Delete
 2. ദുഃഖത്തില്‍ അമിതമായി ദുഃഖിക്കാതിരിക്കുകയും സന്തോഷത്തില്‍ അതിയായി സന്തോഷിക്കാതിരിക്കുകയും ചെയ്യുക എന്ന മഹത് സന്ദേശം ഓര്‍ത്തുപോയി. എപ്പോഴും മുകളിലേക്ക് നോക്കാതെ ഇടയ്‌ക്കൊക്കെ താഴേക്കും നോക്കുക. നമ്മുടെയത്ര പോലും ലഭിക്കാന്‍ ഭാഗ്യമില്ലാത്ത എത്രയോ ആളുകളെ നാം കാണാതെ പോവുന്നു.... ഇഷ്ടമായി.. ഡയറിയുടെ ഒരു പേജ് ഇങ്ങനെയാണെങ്കില്‍, ആ ഡയറി മുഴുവനായും വായിക്കാന്‍ കൊതിയായി....

  ReplyDelete
  Replies
  1. thank you for the beautiful comment,, kurach perilekkenkilum ethan kazhiyunnu ennariyunnathil sharikkum santhoshamunt

   Delete
  2. lishanayude diariyil vayikkan orupadundu manasilakkanum........

   Delete
 3. "സന്തോഷമെന്നാലെന്ത്‌?"....
  പലതും സ്വയം ചോദിക്കാനും ഉത്തരം തേടാൻ നിർബ്ബന്ധിക്കുകയും ചെയ്യുന്ന കുറിപ്പ്‌..

  ReplyDelete
  Replies
  1. that was something good to know sir,,

   Delete
 4. "വെറുതെ സങ്കടപ്പെടാ ? 24 വയസ്സുള്ള മകന് brain tumour വന്നിട്ട്, അരയ്ക്കു കീഴ്പ്പോട്ട് തളര്‍ന്ന് കിടപ്പിലായ ഒരു അമ്മയുണ്ട്‌ ഞങ്ങളുടെ hospital ല്‍ .. അവരിതു വരെ ചിരിച്ചല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എന്നിട്ട് ..നീ വെറുതെ സങ്കടപ്പെടാ ?"

  നല്ല വരികള്‍.. തുടരുക.. ഭാവുകങ്ങള്‍..

  സ്നേഹത്തോടെ,
  ഫിറോസ്‌
  http://kannurpassenger.blogspot.in

  ReplyDelete
  Replies
  1. :-) ath ente varikalalla,, oru suhruthindeyaanu,, 've conveyed her your remarks,.

   Delete
 5. Please remove word verification for comment posting..

  ReplyDelete
 6. നല്ല ദിനസരിക്കുറിപ്പ്, ലിഷാനാ. പോസിറ്റീവ് തിങ്കിങ്ങ് പലര്ക്കും ഒരു അനുഗ്രഹമാണ്. അത് കിട്ടിയിട്ടില്ലാത്തവർ അതിനായി പരിശ്രമിക്കുക എന്നതുതന്നെ. പിരിമുറുക്കങ്ങൾ ഒരു പരിധിവരെയെങ്കിലും കുറയാൻ/കുറക്കാൻ സാധിക്കും. ഭാവുകങ്ങൾ.

  ReplyDelete