Thursday, March 21, 2013

മങ്ങിപ്പോയ വഴികൾക്ക് വേണ്ടി എഴുതുന്നത് .....

                          പലപ്പോഴും സ്വന്തം നിരുത്തരവാദിത്ത്വങ്ങളുടെ അല്പം ഭീകരമായിപ്പോകാറുള്ള അനന്തരഫലങ്ങൾ     
ഞാനങ്ങനെ ഒറ്റയ്ക്ക് അനുഭവിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നിയോ , സഹതപിച്ചോ  ചില കൂട്ടുകാർ എന്നെ കണക്കിന് ചീത്ത പറയാറുണ്ട് . ഒരു പ്രശ്നത്തിൽ ഒരാളെ കൈയൊഴിയാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അയാളെ വഴക്ക് പറഞ്ഞ് കൊണ്ട് കടന്നു പോകലാണ് എന്ന് അങ്ങനെയുള്ള ഒരവസരത്തിൽ അവരുടെയടുത്ത്‌ നിന്നും രക്ഷപ്പെടാൻ ഞാൻ തന്നെ പറഞ്ഞത് ഓർമ്മ വരുന്നു . ( പാവം , അന്നേരത്തെ അവളുടെ മുഖവും.)

             ഇന്നെനിക്കിവിടെ എന്തെങ്കിലും എഴുതണമെന്ന് ആഗ്രഹം തോന്നുന്നു . ഇടയ്ക്ക് തോന്നാറുണ്ട് . പക്ഷെ , ഇന്ത്യയെക്കുറിച്ച് വെറുപ്പോടെ എഴുതിയ ഒരു പോസ്റ്റിൽ നിന്നിങ്ങോട്ട് ഒന്നും ചിന്തിക്കാനോ , എഴുതാനോ പറ്റിയിട്ടില്ല എന്നതാണ് കാര്യം . എന്നിലെ സമാധാനത്തിന്റെ ഒരംശം ഞാനറിയാതെ അതിന് കൊണ്ട് പോകാൻ കഴിഞ്ഞു എന്നതിന് എന്തോ ഒരു പ്രസക്തിയുണ്ടെന്ന് എനിയ്ക്ക്  വെറുതെ തോന്നുന്നു . 

         നിസ്സാരമോ , ഗൗരവമോ ആകട്ടെ ,,ചില കാര്യങ്ങൾ ,ചില points നമ്മളെ കാലത്തിൽ ബന്ധനസ്ഥരാക്കി നിർത്തും . യാത്ര തുടരണമെങ്കിൽ ,തിരിച്ച് ആ point വരെ പോയേ പറ്റുള്ളൂവെന്നും , എത്ര ഒഴിഞ്ഞുമാറി സഞ്ചരിക്കാൻ  ശ്രമിച്ചാലും മുന്നോട്ടുള്ള വഴികൾ തെളിയണമെങ്കിൽ അത് നിർബന്ധമാകുമെന്നും ഇടയ്ക്കെങ്കിലും ഞാനറിഞ്ഞിട്ടുണ്ട്‌ . 

ചില ക്ഷമാപണങ്ങൾക്ക് , ഏറ്റുപറച്ചിലുകൾക്ക് , പൂരിപ്പിക്കലുകൾക്ക് ജീവിതത്തിൽ ഒരുപാട് ചെയ്യാനുണ്ടാകുന്നത് ഈയൊരു context ലാണ് എന്ന് തോന്നുന്നു . 

          ഞാൻ ചെയ്തത് അതായിരുന്നു ,,പഴി പറഞ്ഞു കൊണ്ട് കടന്നു പോകൽ . 

          എന്തെങ്കിലും ചെയ്യാനുണ്ടാകും നമുക്ക് ,, എന്തോ ചെയ്യാനുണ്ടാകും . ഒരു പ്രാർഥനയായെങ്കിലും .  എത്ര നിസ്സാരമാണെങ്കിലും അതിനീ കുറ്റം പറച്ചിലുകളേക്കാൾ മഹത്വമുണ്ടായിരിക്കും . 


           ഭൂഖണ്ഡമെന്നും രാജ്യമെന്നും സംസ്ഥാനമെന്നുമൊക്കെ നമ്മളായുണ്ടാക്കിയെടുത്ത അതിർത്തികൾക്കപ്പുറത്ത്  മനുഷ്യർ എന്ന സത്യമുണ്ട് ,. ചില മനസ്സുകളുടെ സാധാരണത്വം സൃഷ്ടിക്കുന്ന അസാധാരണത്വങ്ങളിൽ ഞാൻ അത്ഭുതം കണ്ടിട്ടുണ്ട് . എല്ലാത്തിനിടയിലും അവിടങ്ങളിൽ ഇനിയും നമ്മുടെ  പ്രതീക്ഷകളുണ്ട് . 
                          

                       ************************

         
                         ആദ്യമായി കടല്‍  കണ്ടത്  ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ . അന്നത്തെ അന്ധാളിപ്പില്‍ താളം തെറ്റിപ്പോയിരുന്നിരിക്കാവുന്ന  ആ ഒരു ഹൃദയമിടിപ്പിനെ .  ആദ്യമായ്  കടൽ  കാണിച്ചു തന്ന വ്യക്തിയോടൊപ്പം ചിപ്പി വെട്ടിക്കളിച്ച് കൊണ്ട് കടല്‍ത്തീരത്തിരിക്കവേ , കാതിലിരമ്പിയ കടലാണ് പക്ഷേ എന്റെ ആദ്യ ഓര്‍മ്മകളില്‍ . 

   അനേകവർഷങ്ങൾക്കിപ്പുറവും  ഓര്‍മ്മകളിലുള്ളത് അവരെനിയ്ക്ക് തന്ന സ്നേഹമാണ് ... കടല്‍ ...

     അതിന്റെ അഗാധതയാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് .. 

      ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടം മനുഷ്യന്റെ മനസ്സാണെന്ന് പാടിയത് ഏതു കവിയായിരുന്നു !!!

   

   

        
            

          

22 comments:

 1. ഭൂഖണ്ഡമെന്നും രാജ്യമെന്നും സംസ്ഥാനമെന്നുമൊക്കെ നമ്മളായുണ്ടാക്കിയെടുത്ത അതിർത്തികൾക്കപ്പുറത്ത് മനുഷ്യർ എന്ന സത്യമുണ്ട് ,. ചില മനസ്സുകളുടെ സാധാരണത്വം സൃഷ്ടിക്കുന്ന അസാധാരണത്വങ്ങളിൽ ഞാൻ അത്ഭുതം കണ്ടിട്ടുണ്ട് . എല്ലാത്തിനിടയിലും അവിടങ്ങളിൽ ഇനിയും നമ്മുടെ പ്രതീക്ഷകളുണ്ട് .

  തീര്‍ച്ചയായും പ്രതീക്ഷകളുണ്ട്

  ReplyDelete
 2. ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടം പോലെ .ഏറ്റവും മോശം ആയ ഇടവും അത് തന്നെ ,...

  "നമുക്കും എന്തേലും ചെയ്യാനുണ്ടാവും "...പ്രതീക്ഷ കൈവിടാതെ ...

  ReplyDelete
 3. അതിര്‍ത്തികള്‍ക്കും , ദേശങ്ങള്‍ക്കുമപ്പുറം
  മനുഷ്യന്‍ എന്ന ചിന്ത മഹത്വരം തന്നെ ..!
  പക്ഷെ ആരൊക്കെ ചിന്തിക്കുമെന്നുള്ളതാണ് ...?
  മനസ്സ് ഏറ്റം സുന്ദരം സഖേ ...........
  ലോകത്തിന്റെ എല്ലാ ഉത്തമ സൃഷ്ടികള്‍ക്ക് പിന്നിലും
  അതിന്റെ മനൊഹരമായ ചിന്തകളുണ്ട് ..
  അതു പൊലെ തന്നെ ഏറ്റം ദുഷിച്ചതും അതു തന്നെയെന്നതാണ്
  അതിന്റെ വിരൊധാഭാസം ...
  കടല്‍ പൊലെ , അഗാദ ഗര്‍ത്തങ്ങളും , അടിയൊഴുക്കുമുള്ള
  പൊലെ തന്നെ മനസ്സും , പുറമേ കാഴചകളിലും
  സുന്ദരമെന്ന് തൊന്നമെങ്കിലും ...
  "ഈ ബ്ലൊഗ് , മനസ്സിന്റെ ചിതറിയ ചിന്തകളുടെ ശേഖരം പൊലെ "
  തുടരുക . കൂടെ കൂടിയേട്ടൊ ..

  ReplyDelete
 4. നല്ല ചിന്തകള്.
  മനുഷ്യമനസ്സിൽ നല്ലതും ചീത്തയുമുണ്ട്. അതിന്റെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് നല്ലവർ, ചീത്ത ആൾക്കാർ എങ്ങിനെ കാണുന്നു. നാം നല്ലത് ചിന്തിക്കാനും, പ്രവര്ത്തിക്കാനും ആകുന്നതും ശ്രമിക്കുക - അത്രതന്നെ. നല്ലത്/നല്ലവർ നമ്മളെയും തേടി എത്തും. അതെ, അവിടെത്തന്നെ നല്ല ഇടം. ഭാവുകങ്ങൾ.

  ReplyDelete
 5. Kollaam
  Nannaayipparanju
  aa idam oru prathyeka idam thanne
  poratte itharam ida kkurippukal
  veendum kaanaam
  blogil vannathilum chernnathilum
  nanni
  Ann Ariel Philip

  ReplyDelete
 6. Dear Friend,
  A Lovely Morning !
  Keep writing and you will feel better !
  Many times I've written about my first visit to the sea.How frightened I was !:)Now sea is my companion.
  Getting angry is escapism .true.........agreed.
  Keep writing !Best wishes !
  Sasneham,
  Anu

  ReplyDelete
 7. ഹൃദയത്തിൽ നിന്നെഴുതുന്ന ഈ ചിന്തകൾ മനോഹരമായിരിക്കുന്നു.

  ReplyDelete
 8. ഇതു വായിച്ചു കഴിഞ്ഞപ്പോൾ ഒരു പാട്ട് ഓർമ്മ വന്നു...

  "അലകളിലെ പരൽ മീന പോലെ ആടി ഉലയും മനസ്സ്........ "
  (ശരിക്ക് ഒര്മയില്ല)

  നന്നായിരിക്കുന്നു മനസ്സ് ഒരു സാഗരം തന്നെയാണ്.

  അഭിനന്ദനങ്ങൽ.... സസ്നേഹം

  www.ettavattam.blogspot.com

  ReplyDelete
 9. ഭാനു സർ പറഞ്ഞ അഭിപ്രായം വളരെ ശരിതന്നെ. നന്മകൾ നേരുന്നു.

  ശുഭാശംസകൾ....

  ReplyDelete
 10. if everything we wish and out there are according to our plan and vision, i guess life will not be surely like this...there will be an order which will be our order!
  in any case, liked the way you came out with this post...
  keep writing, there are also pleasant and interesting things happening out there :P

  ReplyDelete
 11. ചിന്താഗതിക്ക് ഒരു ഒ. വി. വിജയൻ ടച്ച്
  അതിർത്തിക്കതീതമായ മാനവീക സൗഹൃദം !!

  ReplyDelete
 12. നല്ല ചിന്തകള്‍ ,ആശംസകള്‍

  ReplyDelete
 13. അതിർത്തികൾ നാമുണ്ടാക്കിയത്
  നമുക്കിടയിലെ സ്നേഹം നാം നശിപ്പിച്ചത്

  ആശംസകൾ

  ReplyDelete
 14. ഭൂമിയിലെ ഏറ്റവും സങ്കീർണമായ ഇടമാണ് മനുഷ്യമനസ്സ്..... ഏറ്റവും അഗാധമായതും മനുഷ്യമനസ്സു തന്നെ.... സൗന്ദര്യവും വൈരുപ്യവും ഒരേ സമയം കാണാനാവുന്ന ഇടവും അതു തന്നെ....

  നല്ല ചിന്തകൾ.....

  ReplyDelete
 15. ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടം മനുഷ്യന്റെ മനസ്സാണെന്ന് പാടിയത് ഏതു കവിയായിരുന്നു !!!

  ഏറ്റവും സങ്കീർണമായതും ഏറെ സൌന്ദര്യം ഉള്ളതും മനുഷ്യ മനസ്സ് തന്നെ എന്നാണു എനിക്ക് തോന്നുന്നത്.
  നല്ല രചന

  ReplyDelete
 16. ഉള്ളിലിടം കണ്ടെത്തുന്ന ചിന്തകൾ...
  മനുഷ്യമനസ്സിനേക്കാൾ ശ്രേഷ്ഠമായി എന്തുണ്ട്‌?

  ReplyDelete
 17. com'on move on from മങ്ങിപ്പോയ വഴികൾ....light filled roads are there...

  ReplyDelete
 18. കടൽ ആദ്യായി കണ്ടത് എന്നാണെന്ന് ഇത് വായിച്ചപ്പോൾ ഒന്ന് ഓർത്ത്‌ നോക്കി . ഓര്മ കിട്ടീല്ല . എന്നെ എന്നും ഭ്രമിപ്പിക്കുന്ന ഒന്നാണ് കടൽ ,

  ReplyDelete
 19. സുന്ദര സ്വപ്നങ്ങള്‍ കാണാന്‍ കഴിവുള്ള മനുഷ്യമനസ്സിനെക്കാള്‍ സുന്ദരമായോരിടം വേറെയില്ല ലിഷാനാ, അതുപോലെ തന്നെ വികൃത വിചാരങ്ങളാല്‍ ഏറ്റം മലിനപ്പെട്ടോരിടവും ! ഞാന്‍ ഓര്‍ത്തു നോക്കി എന്നാണ് ആദ്യമായി കടല് കണ്ടത് ? അന്ന് കടലിന്‍റെ അപാരതയേക്കാള്‍ എന്നെ ഭ്രമിപ്പിചിരിക്കുക എന്‍റെ കുഞ്ഞി കൈപ്പിടിയില്‍ ഞാനോതുക്കിപ്പിടിച്ച കക്കയും ചിപ്പികളുമൊക്കെയായിരിക്കും ! ആ കാലത്തിലെയ്ക്ക് കൈപിടിച്ച് നടത്തിയതിന് നന്ദി കൂടെ ആശംസകളും.

  ReplyDelete
 20. കൊള്ളാം ...
  നന്നായി എഴുതി.

  ReplyDelete