Saturday, August 17, 2013

ഇവിടെയായിരുന്നു ...!!

കടലുകൾ കടന്നു പോകാൻ ആവശ്യപ്പെടുന്നവർക്ക് 
പിടഞ്ഞു തിളയ്ക്കുന്ന മൗനം ഉത്തരം 

ജീവനുപേക്ഷിച്ചൊരു ജീവിതം തേടിപ്പോകാൻ ...


ഇവിടെ വറ്റിയുണങ്ങിയൊഴുകും നദികളിൽ 
വിലയം പ്രാപിച്ചു കഴിഞ്ഞൂ ഈ ശ്വാസം 
ഇളങ്കാറ്റായ് തഴുകി വീശിപ്പറക്കേണ്ടതെനിക്കീ മണ്ണിൻ 
കണ്ണീരിടങ്ങളിലായിരുന്നു 
ഒരടയ്ക്കാക്കിളിയെക്കണ്ട കുളിർമ്മയിൽ ,ക്കനത്ത 
കദനം മറന്ന മനസ്സാണെൻ സന്തോഷം 

ഒരു നാൾ എന്ന പ്രതീക്ഷയിലീ വേരുകൾക്കിടയിലായ് 
സ്വഛന്ദമെന്നുമെന്നും വിഹരിച്ചീടുവാൻ 
മറ്റു സാദ്ധ്യതകളിലേക്കൊളികണ്ണു പോലുമെറിയാതെ-
യെൻ കിനാവുകൾ ആശ പറയുന്നു 

9 comments:

  1. മറ്റു സാദ്ധ്യതകളിലേക്കൊളികണ്ണു പോലുമെറിയാതെ-

    ഗ്രേറ്റ്!!

    ReplyDelete
  2. ജീവനുപേക്ഷിച്ച ജീവിതം.....
    ബിംബകല്‍പ്പനകളുടെ പുതുരൂപങ്ങള്‍

    ReplyDelete
  3. ഗൃഹാതുരത്വം !

    ReplyDelete
  4. അവസാനത്തെ വരിയുടെ അര്‍ത്ഥം മനസ്സിലാകുന്നില്ല.ബാക്കിയുള്ളവ ഹൃദ്യം.

    ReplyDelete
  5. ബിംബാത്മകം!
    Best wishes.

    ReplyDelete
  6. കണ്ണീരിടങ്ങളിലെ മൌനം. തളരാത്ത പ്രതീക്ഷയും...
    ഇതല്ലേ ജീവിതം?

    ReplyDelete
  7. നല്ല വരികള്‍... :-)

    ReplyDelete
  8. ഒരടയ്ക്കാക്കിളിയെക്കണ്ട കുളിർമ്മയിൽ ,ക്കനത്ത
    കദനം മറന്ന മനസ്സാണെൻ സന്തോഷം ...
    ഈ ലാളിത്യം തന്നെയല്ലോ
    ജീവിതത്തെ കലര്‍പ്പില്ലാത്ത കാവ്യമാക്കിതീര്‍പ്പൂ

    ReplyDelete