Tuesday, October 6, 2015

ഡയറി 2015

          2015 ലെ ഡയറിയുടെ താളുകളിൽ മഷിയുരുളുന്നത് ആദ്യമായി ഇപ്പോഴാണ്‌ . എന്തു കൊണ്ടോ എഴുതുന്നതിനേക്കാൾ എനിക്കിപ്പോൾ ഇഷ്ടം സംസാരിക്കാനാണ് . സ്വയം അടയാളപ്പെടുത്തണമെന്നും express ചെയ്യണമെന്നും ഇപ്പോൾ ആഗ്രഹിക്കുന്നത് പറയപ്പെടുന്ന വാചകങ്ങളിലൂടെയാണ് .മുൻപ് , അതങ്ങനെയായിരുന്നിട്ടില്ല. എന്നിരിക്കെത്തന്നെ ,എന്നത്തെക്കാളും കൂടുതൽ സ്വയം നിശബ്ദയായിപ്പോകുന്നതും ഞാൻ ഇപ്പോഴാണ്‌ .

          ഇത്ര വയസായിട്ടും മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടിയായിട്ടും വിവാഹം എന്തേ ഇതു വരെ കഴിഞ്ഞില്ല നിൻറെ , എന്ന പരിചിതരുടെയും അപരിചിതരുടെയും നോട്ടങ്ങളും സഹതാപസംശയാദികളും എന്നിലെ മൗനത്തെ ഊട്ടിയുറപ്പിക്കുന്നു .

          സഹതാപം കൊണ്ടു തന്നെ എന്ന് ഞാൻ സംശയിക്കുന്ന എൻറെ സുഹൃത്തുക്കൾ പാലിക്കുന്ന ഒരു ഹൃദയതാളത്തിൻറെ അകലം ആ നിശബ്ദതയ്ക്കു വളമേകുന്നു .

          ഒരു dental surgeon എന്ന എൻറെ profession ഉം തീരെ professional അല്ലാത്ത ഞാനും തമ്മിലുള്ള ഏറ്റക്കുറച്ചിലുകൾ ഏറി വരുന്നത് എന്നെ അലോസരപ്പെടുത്തുന്നു. 

         ഒരു പെണ്‍കുട്ടിയെന്ന നിലയിൽ  (സ്ത്രീയെന്നു വിളിച്ചു തുടങ്ങിയിട്ടില്ല ഞാനെന്നെ ), ഈ സമൂഹത്തിൽ നിന്നു കൊണ്ട് എൻറെ സ്വാതന്ത്ര്യത്തെ എങ്ങനെ define ചെയ്യുമെന്നത് എല്ലാ ഓരോ നിമിഷവും എന്നെ മഥിച്ചു കൊണ്ടിരിക്കുന്നു .

                 തൻറെ സ്വാതന്ത്ര്യം നഷ്ടമാകാതിരിക്കാൻ കഴിവതും എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി, ഒരു എകാന്തപഥികയായി നടക്കുന്ന എന്നെ ഞാൻ കാണുന്നു . 

                സത്യമാണ്  .. എനിക്കു നടന്നാൽ മതി ,നടന്നു കൊണ്ടിരുന്നാൽ മതി .
   
           താങ്ങിയ കൈകളിൽ മുഖം അമർത്തി ആകാശത്തേക്കു നോക്കിയിരിക്കുന്ന ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ നിശ്ചലമായ കണ്ണുകളിലാണ് എന്നെക്കുറിച്ചുള്ള എൻറെ ആദ്യ ഓർമ്മകൾ തുടങ്ങുന്നത് . എന്തിലേക്കാണ്‌ എന്തിനെയാണ് എന്നൊന്നും അറിയില്ലെങ്കിലും പിൽക്കാലങ്ങളിൽ എപ്പോഴോ സ്വപ്നം എന്ന മനോഹരമായ പദം രംഗപ്രവേശം ചെയ്തു .

          എന്തിനേയും ഏതിനെയും ഞാൻ സ്വപ്നമെന്നു വിളിച്ചു തുടങ്ങി.

           വന്നു വന്നു വന്നു വന്ന് ,സ്വന്തം മുൻപിൽ നിലനില്ക്കാൻ എനിയ്ക്കാ അവ്യക്തതകളെ നിറവേറ്റിയേ ഒക്കൂ എന്ന സ്ഥിതി വന്നു ചേർന്നിരിക്കുന്നു .

       എന്നോടു ചോദിക്കൂ അവയുടെ പേരെന്തെന്ന് ,നിറം രൂപം എന്തെന്ന് ...!

       എൻറെ ശിരസ്സ്‌ കുനിഞ്ഞു പോകുന്നത് കാണാം .ഞാൻ കണ്ണുകൾ വെട്ടിച്ചേക്കാം . അവ്യക്തമായി എന്തെല്ലാമോ ഉച്ചരിച്ച് ഞാൻ വിഷയം മാറ്റിക്കളഞ്ഞേക്കാം .

           
        നീ വിഷമിക്കേണ്ട , ഇതൊരു സാധാരണ അവസ്ഥയാണ്‌ ,ഒറ്റ വാക്കിൽ പറഞ്ഞാൽ ....

       "അരുത് ,പറയരുത് .. ഒറ്റ വാക്കിൽ എന്നെ പറഞ്ഞു തള്ളരുത് .കാരണം,ഇതു മാത്രമാണ് ഞാൻ .."

        ഒരു ദിവസം വരും. ഒരു നിമിഷം വരും. 



                       **************************
         

"എന്തായി public speaking ഒക്കെ ,വല്ലതും നടക്കുമോ "

"എവിടെ സ്പീക്ക്‌ ചെയ്യാനാണ് ,എന്തായാലും അടുത്ത ആഴ്ച ഒരു coaching session ഉണ്ട് ,കോഴിക്കോട് .ഒന്നു പോണം ."

"ആഹാ !അപ്പോൾ സീരിയസ് ആയിട്ടാണല്ലോ "

"പിന്നല്ലാതെ , ഞാൻ കുറച്ചു ധൃതിയിലാണ് .കല്യാണമെങ്ങാൻ അഥവാ ഉണ്ടായാലോ ,എനിക്കെന്നെ അല്പമൊന്നു define ചെയ്യണം ,അതിനു മുൻപ് ."
                                  ***********

"എനിക്കൊരു മോഹം -വലിയൊരു മോഹം

 എനിയ്ക്കു ഞാനൊരു കവിതയാകണം" 
                                                        - കുഞ്ഞുണ്ണിമാഷ് 












           

16 comments:

  1. മഷിയുരുണ്ടാല്‍ അവിടെ ഞാനുണ്ടാവും വായിക്കാന്‍.
    2014-ല്‍ വിട്ടിട്ട് പോയ അവസ്ഥയൊന്നുമല്ല ഇപ്പോള്‍. ബ്ലോഗ് ക്ഷയിച്ചുപോയ ഒരു തറവാട് പോലെയാണ്. വല്ലപ്പഴും ആരെങ്കിലും ഒന്ന് വന്നെങ്കിലായി.

    എന്തായാലും സ്നേഹവും ആശംസകളും അറിയിക്കട്ടെ. അതിനൊന്നും ഒരു കുറവുമുണ്ടായിട്ടില്ല

    ReplyDelete
  2. എന്തായാലും “ഡിഫൈൻ” പുരോഗമിക്കട്ടെ...

    സത്യമാണ് അജിത്‌ഭായ്... പഴയത് പോലെ ആർക്കും ഒരു ഉത്സാഹവുമില്ല ഇപ്പോൾ ബ്ലോഗിനോട്...

    ReplyDelete
  3. തുടർച്ചയായി ഡയറിക്കുറിപ്പുകൾ വരട്ടെ...

    shahid ibraahim ലിങ്ക്‌ അയച്ച്‌ വന്നതാണു.

    ReplyDelete
  4. ഡയറി എഴുതാൻ എന്തോ... എനിക്കും ഒരു മൂടുവരുന്നില്ല ... എഴുതിയാലും സത്യമായ തൊന്നും എഴുതാനാ വി ല്ലെന്നൊരു തോന്നൽ.... എന്തായാലും ഞാനൊന്നു ഡി ഫൈൻ ചെയ്യട്ടെ ....!

    ReplyDelete
  5. ഡയറി എഴുതാൻ എന്തോ... എനിക്കും ഒരു മൂടുവരുന്നില്ല ... എഴുതിയാലും സത്യമായ തൊന്നും എഴുതാനാ വി ല്ലെന്നൊരു തോന്നൽ.... എന്തായാലും ഞാനൊന്നു ഡി ഫൈൻ ചെയ്യട്ടെ ....!

    ReplyDelete
  6. Orupadu nalinu shesham veendum.......

    ReplyDelete
  7. To be yourself in a world that is constantly trying to make you something else is the greatest accomplishment.....

    ReplyDelete
  8. മുന്നോട്ടു പോകണം നമ്മളെന്തായാലും
    നമ്മെ നാം തന്നെത്തിരിച്ചറിയും വരെ...

    ReplyDelete
  9. ഒരു ദിവസം വരും. ഒരു നിമിഷം വരും.
    അത് വരിക തന്നെ ചെയ്യും :)

    ReplyDelete
  10. ഡയറി കുറിപ്പുകൾ പോരട്ടെ...... പഴയ ബ്ലോഗര്‍ പുലിയാണല്ലേ....... നന്മകള്‍ നേരുന്നു....... വായിക്കാന്‍ ബ്ലോഗിലെ പുതിയവരുണ്ട്....... ക്ഷയിച്ച തറവാടിനെ പുനരുദ്ധരിക്കാനുള്ള പുറപ്പാടിലാണ്..... നമുക്കൊന്നു കൈകോര്‍ക്കാം...... വീണ്ടുമെഴുന്‍ മുറക്ക് വരാം.......
    ആശംസകൾ

    ReplyDelete
  11. വൈകി വന്ന ഈ അതിഥിക്ക് ആവോളം വിഭവങ്ങളുണ്ട് ഈ ബ്ലോഗിൽ
    ഡയറി കൊള്ളാം.. ഇനിയും വരാം

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. Thank you all. Thank you so much. A meaningful and prosperous new year to all of you too.

    ReplyDelete
  14. ഓരോ സ്വപ്നവും,പ്രതെക്ഷകളുമാണല്ലൊ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്

    ReplyDelete