Saturday, January 12, 2013

വെറുക്കുന്നു ഞാന്‍

ഇന്ത്യയെ വെറുക്കുന്നു ,, ഇപ്പോഴെങ്കിലും ..

 ഇനിയൊരിക്കലും എന്‍റെ നാട് ആനയാണ് , ചേനയാണ് ,, ഇവിടം വിട്ട് മറ്റൊരിടത്തും ജീവിക്കുന്നതിഷ്ടമല്ല എന്ന് ഞാന്‍ പറയില്ല .

ജനഗണമന കേള്‍ക്കുമ്പോള്‍ ആത്മാര്‍ഥമായി ഒരിക്കലും ഇനി ഞാന്‍ എഴുന്നേറ്റു നില്‍ക്കില്ല .

'ഭീകരമായ അരക്ഷിതാവസ്ഥയില്‍ നിമിഷം തോറും ഉരുകി ജീവിക്കുന്ന രാജ്യക്കാരില്ലേ ,, അവരെയപേക്ഷിക്കുമ്പോള്‍ എന്തെല്ലാം കുറവുകളുണ്ടെങ്കിലും സ്വര്‍ഗമാണ് ഇന്ത്യ ..'അറിയാതെ പോലും നിന്നെ ഞാനിനി അങ്ങനെ വിശേഷിപ്പിക്കില്ല .

സ്ത്രീയുടെ മാനത്തിന് പുല്ലുവില പോലും കല്‌പ്പിക്കില്ല എന്ന് വീണ്ടും വീണ്ടും വീണ്ടും വീണ്ടും വീണ്ടും ധിക്കാരത്തില്‍ വിളിച്ചു പറയുന്ന നിന്നെയോര്‍ത്ത് എന്തിനു വേണ്ടിയിനി അഭിമാനം കൊള്ളണം ? ഇതളവുകോലാണ് ,, മറ്റേതൊരു കാര്യവും അളക്കാനുള്ള ....

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ -
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ..."

വിശ്വാസമേറുന്നു ,, മുകളിലുള്ളവനോട് ,, അവനൊരുക്കി വെച്ച JUDGEMENT ദിവസത്തോട് ...

7 comments:

  1. ഹഹ! പിന്നെ എങ്ങോട്ടാണാവോ പോകുക..ഇന്ന് താല്‍ക്കാലിക അഭയവും അന്നവും തരുന്ന ഇതു രാജ്യവും ഒരുനാള്‍ നമ്മളെ പുറംതളളും. അതുകൊണ്ട്, വിവേകമില്ലാത്ത തീരുമാനങ്ങള്‍ എടുത്ത് സ്വയം പണി വങ്ങേണ്ട എന്ന് വിനയത്തോടെ...

    ReplyDelete
  2. നപുംസകങ്ങളുടെ ചെയ്തികളാല്‍ വെറുകേണ്ടതും തള്ളിപറയെണ്ടതും മാതൃരാജ്യത്തെയാണോ? ആണെന്ന് എനിക്ക് തോന്നുനില്ല... നമ്മുടെ രാജ്യം ഇന്നലെ രൂപം കൊണ്ടാതല്ല... ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കൂ... മഹാന്‍മാരായ ഒത്തിരി ആളുകള്‍ ജീവിച്ചമണ്ണ്‍... അതൊരു കൂട്ടം വൃത്തികേട്ടവന്മാരുടെ പെരുകൊണ്ടും പ്രവര്‍ത്തികൊണ്ടും ഒന്നുമല്ല എന്ന് പറയരുത്... ആദരികേണ്ടതിനെയും ആദരികെണ്ടവരെയും എന്നും ആദരിക്കണം... പഠിപ്പിക്കുകയല്ലട്ടോ... എന്‍റെ ഒരു അഭിപ്രായം അങ്ങനെ കണ്ടാല്‍ മതി...

    ReplyDelete
  3. നീതി വളരെ ക്രൂരമായി നിഷേധിക്കപ്പെടുന്നുണ്ട് .. ഒരിക്കലും നിഷേധിക്കപ്പെടരുതാത്ത കാര്യങ്ങള്‍ക്ക് ..അതും പിന്നെയും പിന്നെയും പിന്നെയും . അത് മാത്രേ കണ്മുന്നിലുള്ളൂ ,, അത് മാത്രേ കാണാനിപ്പോ കഴിയുന്നുള്ളൂ .

    ReplyDelete
  4. കുറെ നശിച്ച ജന്മഗല്‍ ഏതു സമൂഹത്തിലും ഉണ്ടാവും ..അങ്ങനെ ഉള്ളവന്മാരുടെ ചെയ്തികള്‍ കാരണം തള്ളി പറയാന്‍ പറ്റുന്നതാണോ നമ്മുടെ മാതൃ രാജ്യത്തെ ...പല കാര്യങ്ങളിലും സാമൂഹ്യ സുരക്ഷ പല നാടുകളെ ക്കളും ലഭിക്കുന്ന ഒരു നാട് തന്നെ ആണ് നമ്മുടെത് ..കുറെ നാട്ടുകാരായ സുഹൃത്തുക്കള്‍ പറഞ്ഞ അവര്‍ അനുഭവിക്കുന്ന ആ ഭീകരതകള്‍ ഒരിക്കലും നമുക്ക് ചിന്തിക്കാന്‍ ആവില്ല ..ഇത് പറഞ്ഞു ഞാന്‍ ഒരിക്കലും ആ ജന്തുക്കളെ ന്യയികരിക്കുക അല്ല ..മാറ്റം ഉണ്ടാവും ..ഉണ്ടാകണം എന്ന ശുഭ പ്രതീക്ഷയോടെ ..

    ReplyDelete
  5. നമുക്ക് പ്രശ്നങ്ങളുണ്ട്. പക്ഷേ ഏത് പരാധീനതയ്ക്കും അപ്പുറത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സംസ്കാരവുമുണ്ട്. അത് മറക്കാതിരിക്കുക.

    ReplyDelete
  6. ചില സമയങ്ങളിൽ നാം ഇന്ത്യൻ ആയിരിക്കുന്നതിൽ ലജ്ജിക്ക തന്നെ വേണം. ഗോധ്ര കലാപവും ബാബറി മസ്ജിദ് തകർത്തതും അത്തരം സമയങ്ങൾ ആണ്. അതൊക്കെ ഭരണകൂടത്തിനും പൊതു സമൂഹത്തിനും തടയുവാൻ കഴിയുന്ന കാര്യങ്ങൾ ആയിരുന്നു.
    ഇപ്പോൾ നടക്കുന്നത് ക്രിമിനൽ വത്ക്കരണമാണ്. അത് ചികിത്സിച്ചു മാറ്റേണ്ട അസുഖമാണ്.

    ReplyDelete
  7. പൈശാചിക മനോഭാവവും, ദൈവീകമായ മനോഭാവവും ഉള്ളവർ സഹോദരങ്ങളുടെ കൂട്ടത്തിൽത്തന്നെ ഉണ്ടല്ലോ. വീട്ടില് അങ്ങിനെ ആകുമ്പോൾ മൊത്തം നാട്ടിലെ കാര്യം പറയാനില്ലല്ലോ. ഭാരത പുരാണങ്ങളിലും ചരിത്രത്തിലും അടക്കം ഇത് കാണാം. കുറെ വിവരദോഷികൾ, കാട്ടുമാക്കാന്മാർ ഉണ്ടിവിടെ ശരിയാണ്. ആശംസകൾ.

    ReplyDelete