Friday, December 7, 2012

പുനരര്‍ത്ഥങ്ങള്‍

അറിയാതെ അറിഞ്ഞു പോയ അറിവുകള്‍ക്ക് മുകളില്‍
കാലത്തിന്‍റെ തിരുത്തിയെഴുത്ത്

സ്നേഹത്തിന് , വിശ്വാസത്തിന്
പുനരര്‍ത്ഥങ്ങളുടെ ബാലപാഠങ്ങള്‍  വിരചിച്ചു  തന്ന്
കാലമെന്നെ വാര്‍ദ്ധക്യത്തിലേക്ക് തള്ളി വിടുന്നു

ഏതു പുഞ്ചിരികള്‍ക്ക് പിറകിലും
പൊരുളുകള്‍ തേടാന്‍

തൊട്ടറിഞ്ഞിരുന്ന വാക്കുകളില്‍ പോലും
അര്‍ത്ഥവ്യത്യാസങ്ങള്‍ തിരയാന്‍

ആത്മാവിനെപ്പോലെ വിശ്വസിച്ചിരുന്നതില്‍ പോലും
ജാഗ്രത പുലര്‍ത്താന്‍

കാലമേ !! എന്തിനെന്നെ  പ്രേരിപ്പിക്കുന്നു !!!

എന്നെ നീ ഉണര്‍ത്തുന്നത്
ഭംഗിയുള്ള ഒരു സ്വപ്നത്തില്‍ നിന്നാണ്


 യൗവനം തിരികെ ലഭിക്കാനായ് നീ 
എനിയ്ക്കെന്‍റെ അജ്ഞതകള്‍ തിരിച്ചു  നല്‍കുക


8 comments:

  1. എവിടെയോ കേട്ട ഒരു ഉറുദു ഗസൽ പോലെ... ജഗജിത് സിങ്ങിന്റേതാണോ എന്നൊരു സംശയം...

    എന്റെ എല്ലാ സമ്പത്തും നീ എടുക്കുക... എന്റെ യൌവനം തിരിച്ചു തരിക...

    ഇങ്ങിനിയെത്താതെ പോയ കാലത്തിന്റെ ഓർമ്മകൾക്കായി നല്ലൊരു സമർപ്പണം...

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete
  3. കാലമേ !! എന്തിനെന്നെ പ്രേരിപ്പിക്കുന്നു !!!

    പുനരര്‍ത്ഥങ്ങള്‍ എല്ലാ വിശ്വാസവും നഷ്ടപ്പെടുത്തുന്നു.

    ReplyDelete
  4. very deep, powerful and meaningful lines...

    ReplyDelete
  5. അജ്ഞതയെ വരിച്ചു യൌവ്വനം വീണ്ടെടുക്കാന്‍ കൊതിക്കുന്ന വാര്‍ദ്ധക്യം..വിത്യതമായ വരികള്‍

    ReplyDelete
  6. അതിമനോഹരമായ തുടക്കം.. നല്ല വരികളും.. ആശംസകള്‍..

    ReplyDelete
  7. 'യൗവനം തിരികെ ലഭിക്കാനായ് നീ
    എനിയ്ക്കെന്‍റെ അജ്ഞതകള്‍ തിരിച്ചു നല്‍കുക'

    ചെറുപ്പത്തില്‍ അഹങ്കരിച്ച പലരും
    സത്യത്തോട് അടുക്കുമ്പോള്‍ ഇത് പോലെ
    പല കോമ്പ്രമൈസിനും തയ്യാറാകും
    കൊള്ളാം

    ReplyDelete
  8. Wish you a very happy Christmas & peaceful and prosperous New Year

    ReplyDelete