Monday, September 24, 2012

യാത്ര

ജീവിതം വിറച്ചു തുടങ്ങിയിരിക്കുന്നു 
ഇനി നല്‍കാന്‍ എനിക്കൊന്നുമില്ല  ,
എന്നിലെ പ്രശാന്തതയല്ലാതെ ..
അതിനെ മാത്രം ബാക്കി നിര്‍ത്തി 
പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 

സ്വപ്നങ്ങളില്‍ ഇനിയൊരു തുടക്കമില്ല 
എന്നെയുള്‍ക്കൊള്ളൂന്ന ഇടങ്ങളില്ല 
നിറവിന്റെ ഒരു തുള്ളി കണ്ണുനീരിനെ മാത്രം 
ഉള്ളില്‍ ബാക്കി നിര്‍ത്തി 
പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 

എന്റെ ഒളിച്ചോട്ടങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട് 
ഒരു ശരിയായ യാത്ര ഞാനാഗ്രഹിയ്ക്കുന്നു 

എന്നില്‍ ഭാവനയില്ല 
കാഴ്ച്ചക്കായ് മറ്റൊരു കണ്ണില്ല 
എന്റെ പിടച്ചിലുകളുടെ അര്‍ത്ഥങ്ങള്‍ അജ്ഞാതമാക്കി വെച്ച് 
അദൃശ്യമാകാന്‍ ....
        ഞാനാഗ്രഹിയ്ക്കുന്നു 

2 comments:

  1. പെട്ടെന്നങ്ങ് അദൃശ്യയാകേണ്ടാ കേട്ടോ ..ഭാവനയോക്കെ ഇനിയും വരും
    കവിത കൊള്ളാം... എഴുതൂ ആശംസകള്‍

    ReplyDelete
  2. എന്റെ ഒളിച്ചോട്ടങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട്
    ഒരു ശരിയായ യാത്ര ഞാനാഗ്രഹിയ്ക്കുന്നു

    പക്ഷെ സ്വപ്നങ്ങളിലൂടെയുള്ള യാത്രയ്ക്കാണ് സുഖം കൂടുതല്‍. നന്നായി എഴുതി.

    ReplyDelete