Friday, August 3, 2012

എന്നാണു ഞാന്‍ .....!!!??

എന്നാണു ഞാനതിലെ കടന്നു പോയത് ...
കോറിയിട്ട വരകളില്‍ ,
കുറിച്ചിട്ട വരികളില്‍ ,
ഞാനതിന്റെ  ശിഷ്ടം കണ്ടു.
ഒരു  കൌതുകത്തില്‍ 
ഉള്ളിലെ  അറകളില്‍ ,
അടച്ചിട്ട ആഴങ്ങളില്‍ ,
പൊട്ടും പൊടികളും തിരഞ്ഞു ഞാന്‍ 

ഇനി അതീ ജന്മത്തിന് മുന്പായിരുന്നോ..?

സ്മൃതിവലയത്തില്‍ നിന്നും 
അപ്രത്യക്ഷമായൊരു പാത 
എന്നാണു ഞാന്‍ ആ വഴി കടന്നു പോയത് !!!

എല്ലാം എല്ലാത്തിന്റെയും ആകെത്തുകയാകുമ്പോള്‍ 
ഞാന്‍ എന്നത് ഒരു തിരിച്ചറിവാകുമ്പോള്‍ 
എനിയ്ക്ക് സങ്കടമില്ല 
നഷ്ടബോധങ്ങള്‍ക്ക് ഒരിരയായി 
ഒരിയ്ക്കലും, ഒരിയ്ക്കലും  ഞാനുണ്ടാകില്ല 

എവിടെയോ കാണാതായിപ്പോയ 
ദീപ്തമായ ഒരുപിടി  ചിന്തകള്‍ക്ക് പുനര്‍ജ്ജന്മമാകാന്‍ 
എതാകാശങ്ങളില്‍ ഞാനിനി തപം ചെയ്യണം 

അവ്യക്തമായ അശരീരികള്‍ മുഴങ്ങുന്നതു പോലെ 
ഒന്ന് കാതോര്‍ത്ത് നോക്കട്ടെ   ...




11 comments:

  1. സ്മൃതികളിൽ നിന്നു മാഞ്ഞു പോയ പാത. എങ്കിലും ഇതിലേ കടന്നു പോയിട്ടുണ്ടെന്ന തോന്നൽ.ഞാനും പലപ്പോഴും ചോദിച്ചിട്ടുണ്ട്‌, സ്വയം. - എന്നാണ്‌ ഇതിലെ?
    നന്നായി.

    ReplyDelete
  2. കാതോര്‍ത്ത് നോക്കിയാലും ഒന്നും വ്യക്തമാവുകയില്ല
    കാരണം ആത്മാവിന്റെ ഭാഷണം കാതുകള്‍ക്ക് തിരിയുകയില്ലല്ലോ

    ReplyDelete
  3. അന്വേഷണത്തിന്‍റെ കാണാക്കാഴ്ചകള്‍......

    ReplyDelete
  4. പ്രിയപ്പെട്ട കൂട്ടുകാരി,

    സുപ്രഭാതം !

    ആശങ്കകളും ആകുലതകളും മാറി, ചിന്തകളില്‍ ഉന്മേഷവും ഉല്ലാസവും നിറയട്ടെ !

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  5. എവിടെയോ മറഞ്ഞു പോയ ഓര്‍മകള്‍ക് കാതോര്‍ത്തു കൊണ്ട് ...ശരിക്കും അത്

    മറഞ്ഞു പോയ ഓര്‍മകളാണോ അതോ ..സ്വപ്നങ്ങളോ ?....

    ReplyDelete
  6. സ്മൃതിവലയത്തില്‍ നിന്നും
    അപ്രത്യക്ഷമായൊരു പാത
    എന്നാണു ഞാന്‍ ആ വഴി കടന്നു പോയത്

    ReplyDelete
  7. vakkukalku atheetham......ninte rachanakal ala ninte kazhchakal ee blogilude oru puthan prabhavathe srushtikateee

    ReplyDelete
  8. hmmmmmmmm................

    ReplyDelete
  9. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  10. അവ്യക്തമായ അശരീരികള്‍ മുഴങ്ങുന്നതു പോലെ
    ഒന്ന് കാതോര്‍ത്ത് നോക്കട്ടെ ...
    Nalla bhaavana.
    Best wishes.

    ReplyDelete