Monday, July 9, 2012

zindagi


ഒരു വൃദ്ധന്‍ , ഒരു പേന 
ഇവരാണെന്റെ കടക്കാര്‍ 

സായൂജ്യത്തിന്റെ ഉന്നതികളില്‍ എന്നും 
ഒടുവിലത്തെ ഓര്‍മ്മ ആ വൃദ്ധനാണ് 

ഒരു കുഞ്ഞു മനസ്സിന്റെ 
ഏകാന്തമായ രാപ്പകലുകള്‍ക്ക് 
നിശബ്ദമായ തേങ്ങലുകള്‍ക്ക് 
വിജനമാം ഇടനാഴികളൊപ്പിയെടുത്ത ചുടുനെടുവീര്‍പ്പുകള്‍ക്ക് 
ശൂന്യമായിപ്പോയ ദൃഷ്ടികള്‍ക്ക്‌ 
ഉത്തരമായി ആ വൃദ്ധന്‍ .......

അന്ന് ...നീട്ടിപ്പിടിച്ചു നിന്ന ആ കൈകളും 
അതിലേക്കോടിയലിഞ്ഞ ആ കൊച്ചുകുട്ടിയും 
അതിന്റെ  കണ്ണില്‍ വിരിഞ്ഞ പുതുജീവനും  ....

അവിടെ നിന്നുമാണൊരു ജന്മം തുടങ്ങിയത് 

അതായിരുന്നു എന്റെ നിമിഷം 
വഴിത്തിരിവും എന്റെ തുടക്കവും 
ഇനി എന്റെ ഒടുക്കവും ....


3 comments:

  1. നല്ല ഭാഷ ... ചിലതൊന്നും മനസ്സിലാക്കാനുള്ള പക്വത കൈവന്നിട്ടീല്ലാ ... എഴുത്ത് നിര്‍ത്തരുത്... നിനക്ക് ഒരുപാട് പറയാനുണ്ടെന്ന് മനസ്സിലാക്കാന്‍ അധികം ഒന്നും ബുദ്ധി വേണ്ട ..

    ReplyDelete
    Replies
    1. thank u lots sanal..for the feedback,. pleasantly surprised to see you here.

      Delete
  2. heading enne bhayapeduthiiiii....

    ReplyDelete